പതിവുപോലെ കഴിഞ്ഞ ക്രിസ്തുമസും നാട്ടിൽ കുടുംബത്തൊടൊപ്പം ചിലവിടാൻ തീരുമാനിച്ചു. ഒരു വർഷം കൂടി കാണുന്നതുകൊണ്ടോ അതോ ശെരിക്കും അതു സംഭവിച്ചതുകൊണ്ടോ എന്നറിയില്ല കണ്ടവരെല്ലാം ഭർത്താവിനോട് വണ്ണം വെച്ചു എന്ന് പറയാൻ തുടങ്ങി. ആ വാക്കുകൾ ഒരു ഇടിമിന്നൽ ആഘാതം ഉണ്ടാക്കിയതിനാലാണോ എന്തോ പ്രവാസജീവിതത്തിലേക്ക് മടങ്ങി അധികം വൈകാതെ വീട്ടിൽ ഒരു പ്രഖ്യാപനം നടന്നു. നാളെ മുതൽ ഞാൻ ഭക്ഷണക്രമത്തിൽ (ഡയറ്റിങ്) ആണ്. ഇതു കേട്ട ഞാൻ കേട്ടത് ശെരിയാണോ എന്ന് ഉറപ്പിക്കാൻ ഒന്നുകൂടെ എടുത്തുചോദിച്ചു. അതെ എന്റെ കേൾവിശക്തി പോയിട്ടില്ല. കേട്ടത് സത്യം. ഇതിനുമുൻപ് പല തവണ എളുപ്പത്തിൽ വണ്ണം കുറക്കാം എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്ന ജി എം ഡയറ്റ് (GM Diet) എടുത്തിട്ടുള്ളതിനാൽ ഇത്തവണയും അതിൽ ഒതുങ്ങും എന്ന് കരുതി ഞാൻ. അതുകൊണ്ട് തന്നെ ഈ പ്രഖ്യാപനത്തെ അതിന്റെ മുഖവിലയ്ക്ക് എടുത്തതും ഇല്ല. എന്നിരുന്നാലും മനസ്സിൽ സന്തോഷം തോന്നി - തനിയെ തോന്നി ഈ നല്ല കാര്യം ചെയ്യുന്നതിന്. അങ്ങനെ ഇതെവിടെവരെ പോകും എന്ന് കാത്തിരുന്നുകാണാം എന്ന് വിചാരിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് അടുത്ത പ്രസ്താവന വന്നു - ഇനിമുതൽ ഞാൻ അന്നജം അഥവാ കാർബോഹൈഡ്രേറ്റ് (carbohydrates) ഉപേക്ഷിക്കുന്നു. പലതരത്തിലുള്ള ഭക്ഷണക്രമങ്ങളെക്കുറിച്ചു വായിച്ചിട്ടുണ്ടെങ്കിലും ഇതെന്തൊരു ഭക്ഷണക്രമം എന്ന ചിന്ത എന്റെ മനസ്സിൽ കൂടെ കടന്നുപോയി. മാത്രമല്ല മലയാളിയുടെ ഒഴിവാക്കാൻ കഴിയാത്ത കുത്തരിച്ചോറ് കഴിക്കാതെ എങ്ങനെ......? എന്താണെങ്കിലും ചെയ്യാൻ പോകുന്ന കീറ്റോ ഡയറ്റിനെക്കുറിച്ചും (keto Diet) അതിന്റെ വരുംവരായ്കകളെക്കുറിച്ചും എനിക്ക് വിശദമായ ഒരു ക്ലാസ് എടുത്തുതന്നു. ഡയറ്റിംഗിന്റെ ആദ്യപടി എന്നോണം ശരീരഭാഗം അളന്ന് രേഖപ്പെടുത്തി. തുടർന്ന് കീറ്റോ ഡയേറ്റിനെപ്പറ്റി ശേഖരിക്കാൻ പറ്റുന്ന രേഖകൾ എല്ലാം ശേഖരിച്ചു സ്വയമായി ഒരു ഭക്ഷണ വിവരപ്പട്ടിക (menu) ഉണ്ടാക്കി. ഇതെല്ലാം കാണുമ്പോഴും ആരംഭശൂരത്വം എന്നേ ഞാൻ കരുതിയുള്ളു. പാചകത്തിൽ പാടവമുണ്ട് എന്ന് അറിയാവുന്നതുകൊണ്ട് പ്രത്യേകശാസ്ത്രപ്രകാരം ഉണ്ടാക്കേണ്ട ഭക്ഷണങ്ങൾ സ്വയം പാചകം ചെയ്യാൻ മടികാണിക്കില്ല എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. അങ്ങനെ കാത്തിരുന്ന കീറ്റോ ഡയറ്റിങ് ആരംഭിച്ചു. ഏറിയാൽ ഒരാഴ്ച്ചക്കാലം ഈ പരിപാടി തുടരും എന്നേ ഞാൻ കരുത്തിയുള്ളു. എന്നാൽ ദിവസങ്ങൾ കടന്നുപോകുംതോറും അതിലുള്ള ആത്മസമർപ്പണം കൂടിക്കൂടി വന്നു. എനിക്കിന്ന് എത്ര ഭക്ഷണം കഴിക്കാം, അതിൽ ഞാൻ എത്ര കഴിച്ചു, ഇനി എന്ത് കഴിച്ചാൽ പരിധിക്കുള്ളിൽ നിൽക്കും എന്ന തരത്തിൽ ഉള്ള സംസാരങ്ങൾ കൂടുതലായി കണ്ടുതുടങ്ങി. ഓരോ ദിവസവും എഴുന്നേറ്റുകഴിഞ്ഞാൽ പ്രഭാതകൃത്യങ്ങൾക്ക് ശേഷം വാലിന് തീ പിടിച്ചപോലെ ത്രാസ് (weighing scale) ന് നേരെ ആയി ഓട്ടം. ഡയറ്റിൽ പറഞ്ഞിട്ടുള്ള അളവിൽനിന്ന് അണുവിട തെറ്റിയാൽ പിന്നെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് (kilometers & kilometeres) നടപ്പും ഓട്ടവും തുടങ്ങി. പുറത്തു കഴിക്കാൻപോയാലും അതിര്ത്തി കടന്നിട്ടില്ല എന്ന് ബോധ്യമായാൽ മാത്രമേ ഭക്ഷണം കഴിക്കൂ എന്ന അവസ്ഥയായി. ഇതിനെല്ലാം സാക്ഷിയായ എനിക്ക് ഒരു കാര്യം ബോധ്യമായി - ഒരു സിനിമയിൽ പറഞ്ഞതുപോലെ ന്യൂറോസിസും സൈക്കൊസിസും കഴിഞ്ഞു കാര്യങ്ങൾ അടുത്ത തലത്തിൽ എത്തിനിൽക്കുന്നു. ഇതെല്ലാം കണ്ട പുത്രൻ എന്തോ സംഭവിക്കുന്നു എന്ന് മനസിലാക്കി അവന്റേതായ ഭാഷയിൽ "അപ്പ നോ മോർ കാര്ബോഹൈഡ്രേറ്റ്" (appa no more carbohydrates) എന്ന് കൂടെ കൂടെ ഓർമ്മപെടുത്താൻ തുടങ്ങി. കാര്യമായി പറഞ്ഞാൽ കീറ്റോ ഡയറ്റ് തുടങ്ങി അധികം താമസിക്കാതെ തന്നെ കഷ്ടപ്പാടുകൾക്ക് പ്രതിഫലം കണ്ടുതുടങ്ങി. അങ്ങനെയിരിക്കെ കീറ്റോ ഡയറ്റ് തുടങ്ങി രണ്ട് മാസം കഴിഞ്ഞപ്പോൾ വീണ്ടും ഒരു പ്രഖ്യാപനം - ഇനിമുതൽ ഞാൻ ഡയറ്റിങ് തുടരുന്നില്ല. അങ്ങനെ കഠിന പ്രയത്നത്തിന്റെ പരിണിതഫലമായി 12 കിലോ തൂക്കം കുറച്ച് കൃശഗാത്രനായിത്തീർന്നു. കീറ്റോ ഡയറ്റ് സൂപ്പറാ.
Wednesday, April 24, 2019
Subscribe to:
Post Comments (Atom)
ഒരു യമണ്ടൻ അമളി
സായിപ്പിന്റെ നാട്ടിൽ അല്ല ജനിച്ചതെങ്കിലും ചെയ്യുന്ന തൊഴിലിനും ഉപജീവനത്തിനും ആംഗലേയ ഭാഷ അത്യാവശ്യം എന്ന് കണ്ടപ്പോൾ അറിയാതെ തന്നെ പഠിച്ചുപോ...
-
പതിവുപോലെ കഴിഞ്ഞ ക്രിസ്തുമസും നാട്ടിൽ കുടുംബത്തൊടൊപ്പം ചിലവിടാൻ തീരുമാനിച്ചു. ഒരു വർഷം കൂടി കാണുന്നതുകൊണ്ടോ അതോ ശെരിക്കും അതു സംഭവിച്ചതുകൊ...
-
കോളേജ് വിദ്യാഭാസത്തിന് ശേഷം ഇനി എന്ത് എന്നത് ഒരു ചോദ്യചിഹ്നമായി മുന്നിൽ ഉള്ള സമയം. വിദ്യാഭ്യാസം അവസാനിപ്പിക്കുമ്പോൾ ലോകം സാമ്പത്തിക മാന്ദ്...
-
ഫ്രഞ്ച് മാക്കറോൺ (macarons ) അഥവാ മാക്കറോണിനോട് ഉള്ള ഇഷ്ട്ടം യാദ്രശ്ചികമായിട്ടാണ് തുടങ്ങിയത്. അമേരിക്കൻ പ്രവാസ കാലത്തു പല ബേക്കറികളിലും ...
7 comments:
Sooper... Keto dietum kollam ezhuthum kollam...
👌👌
Chechy superaa
Super Keto
ഡയറ്റ് നിർത്തിയതിനു ശേഷം എന്ത് സംഭവിച്ചു?
@ajeesh - ഡയറ്റിന്റെ രണ്ടാം ഭാഗം ആരംഭിച്ചിട്ടുണ്ട്
Post a Comment